കൊച്ചി: അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായ 30 -കാരിക്കെതിരെ പ്രതി വീണ്ടും ഭീഷണി മുഴക്കുന്നതായി പരാതി. കണയന്നൂർ സ്വദേശിയായ 30 – കാരിയാണ് താനും മക്കളും പ്രതിയിൽ നിന്നും നിരന്തരം ഭീഷണി നേരിടുന്നുവെന്ന് കാണിച്ച് മരട് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നേരത്തെ യുവതിയുടെ പരാതിയെ തുടർന്ന് ബലാത്സംഗ കേസിൽ കേസിൽ അറസ്റ്റിലായ പ്രതി 25 -കാരൻ, ഇതോടെ വധഭീഷണി മുഴക്കാൻ തുടങ്ങി. സ്ഥിരമായി അപമാനിക്കാൻ ശ്രമിക്കുന്നത് തുടർക്കഥയായി.ഇതോടെയാണ് പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുവതി മരട് പൊലീസിനെ സമീപിച്ചത്.
അങ്കമാലി സ്വദേശി മാക്സ് വെൽ ടോം എന്ന 25 -കാരനെതിരെ ആണ് യുവതിയുടെ പരാതി. ബലാത്സംഗ കേസിനും അറസ്റ്റിനും ശേഷം തുടരുന്ന അതിക്രമത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെയാണ്. ഭർത്താവിൻറെ സുഹൃത്തായ മാക്സ് വെൽ ടോം തെറ്റിദ്ധരിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപത്തുള്ള ഹോട്ടലിൽ കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്തു. പിന്നീട് നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. നെടുമ്പാശ്ശേരി പൊലീസിൽ പരാതി പെട്ടതിൻറെ അടിസ്ഥാനത്തിൽ മാക്സ് വെൽ ടോമിനെ ബലാത്സംഗ കേസിൽപൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിൻറെ വിരോധത്തിൽ മാക്സ് വെൽ ടോം തന്നേയും മക്കളേയും പിന്തുടർന്ന് ഭീഷണിപെടുത്തുന്നു.കാറിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം തന്നേയും മക്കളേയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു. യുവതിയിൽ നിന്ന് മൊഴിയെടുത്ത മരട് പൊലീസ് കേസിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം തുങ്ങിയിട്ടുണ്ട്. മാക്സ് വെൽ ടോമിൻറെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്



