റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫഹദ് നായകനായ ‘അതിരന്‍’ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടീച്ചര്‍.ഒരിടവേളക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തിയ മലയാളികളുടെ ഇഷ്ടതാരം അമലാ പോള്‍ നായികയാകുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹന്‍ലാല്‍ പുറത്തുവിട്ടു.

ചെമ്ബന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്.വിടിവി ഫിലിംസിന്റെ ബാനറിൽ നിര്‍മ്മക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്താണ് .വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിക്കുന്നത്.

പി എഫ് മാത്യൂസിന്റെ തിരക്കഥയിലായിരുന്നു വിവേകിന്റെ ആദ്യ ചലച്ചിത്രം ഒരുങ്ങിയത്. വീണ്ടും ഒരു ചിത്രവുമായി എത്തുമ്പോഴും യുവകഥാകൃത്ത് പി വി ഷാജികുമാറാണ് വിവേകിനൊപ്പം തിരക്കഥയില്‍ കൂട്ട്.

അമലാ പോള്‍ ചിത്രം ‘ടീച്ചറു’ടെ കഥ സംവിധായകന്‍ വിവേകിന്റേതാണ്.വിനോദ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.ചിത്രത്തിന്റെ പ്രമേയമടക്കമുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.കൊല്ലത്താണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *