റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കോന്നി സ്റ്റേഷനിലെ എസ്ഐ സജു എബ്രഹാമിന് നേരെ ഹോട്ടലിനുള്ളിൽ വച്ച് ആക്രമണം.22/08/22 രാത്രി എട്ട് മണിയോടെ കോന്നി എലിയിറക്കലിലാണ് സംഭവം . നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതാണ് സബ് ഇസ്പെക്ടർ സജു എബ്രഹാം. സംഭത്തിൽ എലിയറക്കൽ സ്വദേശി മാഹീനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹോട്ടലിന് മുന്നിൽ റോഡ് ഗതാഗതം തടസപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോഴാണ് മഹീൻ എസ്ഐയെ മര്ദ്ദിച്ചത്. വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ട എസ്ഐയോട് മാഹീൻ തട്ടിക്കയറി. ആദ്യ ഘട്ടത്തിൽ തർക്കത്തിന് ശേഷം ഹോട്ടലിന് പുറത്തേക്ക് പോയ പ്രതി പിന്നീട് വീണ്ടും ഹോട്ടലിന് ഉള്ളിൽ കയറി പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോൾ പ്രതി മാഹീൻ മദ്യ ലഹരിയിലായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച മാഹീനെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇതെ എസ്ഐ പിഴ ഈടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യം കൂടിയാണ് എസ്ഐയെ മർദ്ദിച്ചതിന് പിന്നിൽ. എസ്ഐയെ മർദ്ദിച്ചതിന് ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. 23/08/22 രാവിലെയാണ് മാഹിനെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *