റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുതല്‍ ഡോസ്: കോര്‍ബിവാക്സിന് അംഗീകാരം

August 11, 2022 - 1:03 pm

ന്യൂഡല്‍ഹി: 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് എന്ന നിലയില്‍ ബയോളജിക്കല്‍ ഇയുടെ കോര്‍ബിവാക്സിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകള്‍ എടുത്തവര്‍ക്കും കരുതല്‍ ഡോസായി കോര്‍ബിവാക്സ് സ്വീകരിക്കാം. കോവിഡിനെതിരായ പ്രാഥമിക വാക്സിനുകളില്‍നിന്ന് വ്യത്യസ്തമായ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് രാജ്യത്ത് അനുവദിക്കുന്നത് ഇതാദ്യമാണ്. പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്റെ (എന്‍.ടി.എ.ജി.ഐ.) കോവിഡ്-19 വര്‍ക്കിങ് ഗ്രൂപ്പ് നല്‍കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ അംഗീകാരം. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ കോവാക്സിന്‍/കോവിഷീല്‍ഡ് രണ്ടാം ഡോസ് സ്വീകരിച്ച തീയതി മുതല്‍ ആറു മാസം അല്ലെങ്കില്‍ 26 ആഴ്ചകള്‍ക്ക് ശേഷം കരുതല്‍ ഡോസായി കോര്‍ബിവാക്സ് സ്വീകരിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *