തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന എന്ന് മന്ത്രി. ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുടചക്രവും ഒക്കെയാണ് എഴുതിവച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. കോടതികളെയും മന്ത്രി വിമർശിച്ചു. മന്ത്രിയുടെ പരാമർശം സത്യപ്രതിജ്ഞ ലംഘനമാണെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. ഭരണഘടനയുടെ അന്തസത്ത ഉൾക്കൊള്ളാൻ കഴിയാത്ത മന്ത്രി എത്രയും പെട്ടെന്ന് രാജിവെച്ചു ഒഴിയണം. അല്ലെങ്കിലും അദ്ദേഹത്തെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് റിട്ട: ജസ്റ്റിസ് കമാൽ പാഷ ആവശ്യപ്പെട്ടു.
ഭരണഘടനക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ
