റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണക്കില്‍ പെടാത്ത 50,670 രൂപയുമായി ചെക്ക്‌പോസ്റ്റ്‌ ഉദ്യോഗസ്ഥന്‍ പിടിയില്‍

July 2, 2022 - 11:12 am

നിലമ്പൂര്‍ : മോട്ടോര്‍വാഹന ചെക്ക്‌പോസ്‌റ്റില്‍ നിന്ന്‌ മൂന്നുദിവസത്തെ ഡ്യൂട്ടികഴിഞ്ഞ്‌ മടങ്ങിയ ഉദ്യോഗസ്ഥനില്‍ നിന്നു കണക്കില്‍ പെടാത്ത 50,670 രൂപ വിജിലന്‍സ്‌ പിടികൂടി. ആലപ്പുഴ കോമല്ലൂര്‍ കരിമുളക്കല്‍ ഷഫീസ്‌ മന്‍സിലില്‍ ബി ഷഫീസാണ്‌ പിടിയിലായത്‌. ഇയോളോടൊപ്പം ഏജന്റായ വഴിക്കടവ്‌ പുതിയകത്ത്‌ ജുനൈദും വിജിലന്‍സിന്റെ പിടിയിലായി. ഡിവൈഎസ്‌പി ഫിറോസ്‌ എം.ഷഫീക്കിന്റെ നേതൃത്വത്തിലുളള സംഘമാണ്‌ ഇരുവരെയും പിടികൂടിയത്‌.

മൊഴിയെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവരപ്പെട്ടതിനെ തുടര്‍ന്ന്‌ ഷഫീസിനെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന വണ്ടൂര്‍ ആശുപത്രിയിലേക്കും മാറ്റി. ചെക്ക്‌പോസ്‌റ്റുകളില്‍ പരിശോധനകള്‍ ഉണ്ടാകാറുളളതുകൊണ്ട്‌ ലഭിക്കുന്ന പണം ഏജന്റുമാരെ ഏല്‍പ്പിക്കുകയും പിന്നീട്‌ വീട്ടിലേക്കു മടങ്ങുമ്പോള്‍ ഒന്നിച്ചുവാങ്ങുുകയുമാണ്‌ പതിവെന്ന്‌ വിജിലന്‍സ്‌ പറയുന്നു.

നിലവില്‍ ഇപ്പോഴും ചെക്ക്പോസ്‌റ്റില്‍ പരിശോധന തുടരുകയാണ്‌ വഴിക്കടവ്‌ അഗ്രി ഓഫീസര്‍ കെ.നിസാര്‍, വിജിലന്‍സ്‌ എസ്‌ഐമാരായ ടിപിശ്രീനിവാസന്‍, മോഹന്‍ദാസ്‌, എഎസ്‌ഐ മുഹമ്മദ്‌ സലീം, സീനിയര്‍ സിപിഒമാരായ പ്രജിത്‌, വിപി ശിഖാബ്‌, എന്നിവരാണ്‌ പരിശോധനാ സംഘത്തിലുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *