കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കി ചീഫ് സെക്രട്ടറി ഡോ.വി.പി ജോയി എഴുതിയ ശകുന്തള എന്ന കവിതയുടെ കഥകളി ആവിഷ്‌കാരം ശാകുന്തളം ജൂലൈ മൂന്നിന് വൈകിട്ട് 5.30 ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും. ചീഫ് സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി പി.എസ് പ്രിയദർശൻ, കേരള നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ പി.എസ് ശ്രീകല, ഡോ. പി വേണുഗോപാലൻ, ജോൺസൺ എന്നിവർ സംസാരിക്കും.
നീന ശബരീഷ് കഥാസന്ദർഭം അവതരിപ്പിക്കും. കുടമാളൂർ കരുണാകരൻ നായർ കുടുംബാംഗങ്ങളായ രാജലക്ഷ്മി, മുരളി കൃഷ്ണൻ, സുഭദ്ര നായർ എന്നിവർ വേഷമിട്ട് അരങ്ങിലെത്തും.