റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രോഹിത്തിന് പകരം ജസ്പ്രീത് ബൂംറ നയിക്കും

June 30, 2022 - 12:14 pm

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. കോവിഡ്-19 വൈറസ് ബാധിതനായ രോഹിത്തിന് പകരം ജസ്പ്രീത് ബൂംറ നയിക്കും. ജൂൺ 29 ന് നടന്ന കോവിഡ് പരിശോധനയിലും പോസിറ്റീവായി തുടര്‍ന്നതിനാലാണു രോഹിതിനെ ഒഴിവാക്കിയത്.കരിയറില്‍ ആദ്യമായാണ് ബുംറ നായകസ്ഥാനത്തെത്തുന്നത്. കോവിഡ്-19 വൈറസ് മഹാമാരിയുടെ വ്യാപനം മൂലം മാറ്റിവച്ച ടെസ്റ്റാണ് നടക്കാനിരിക്കുന്നത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *