റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രുദ്രന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

June 24, 2022 - 9:05 am

ഏറ്റവും തിരക്കുള്ള തമിഴ് നടന്മാരില്‍ ഒരാളാണ് സംവിധായകനും നടനും നൃത്തസംവിധായകനുമായ രാഘവ ലോറന്‍സ്.രുദ്രന്‍’, ‘അധിഗാരം’, ‘ചന്ദ്രമുഖി 2’ എന്നീ ചിത്രങ്ങള്‍ ആണ് അദ്ദേഹത്തിന്റെതായി ഒരുങ്ങുന്നത്.ഇപ്പോഴിതാരാഘവ ലോറന്‍സ് മാസ് അവതാരത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ‘രുദ്രന്‍’ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.

പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ശരത്കുമാറാണ് ശക്തനായ വില്ലനായി എത്തുന്നത്. മുതിര്‍ന്ന അഭിനേതാക്കളായ നാസര്‍, പൂര്‍ണിമ ഭാഗ്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ കതിരേശന്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം കെ പി തിരുമാരന്‍ ആണ്. ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്നു.ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ചിരിക്കുന്ന രുദ്രൻരുദ്രന്‍’ 2022 ക്രിസ്മസിന് തിയറ്ററുകളിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *