റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നൂറനാട് എസ്ഐ അരുൺകുമാറിന് ഡിജിപിയുടെ കമന്റേഷൻ സർട്ടിഫിക്കറ്റ്

June 20, 2022 - 2:18 pm

തിരുവനന്തപുരം: ആയുധവുമായി പോലീസ് വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ്ഐ, വി ആർ അരുൺകുമാറിന് ഡിജിപി അനിൽ കാന്ത് കമന്റേഷൻ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. കേരള പോലീസിന്റെ വക ട്രോഫിയും അരുൺകുമാറിന് സമ്മാനിച്ചു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

2007 ൽ സിവിൽ പോലീസ് ഓഫീസർ ആയി സർവീസിൽ പ്രവേശിച്ച അരുൺ കുമാർ 12 വർഷത്തെ സേവനത്തിനു ശേഷം 2019 ൽ എസ്.ഐ പരീക്ഷയിൽ വിജയിയായി. അഗളി, ചെങ്ങന്നൂർ, പുതുക്കാട് എന്നിവിടങ്ങളിൽ പ്രായോഗിക പരിശീലനം പൂർത്തിയാക്കി. 2021 നവംബറിലാണ് ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ ആയി ചാർജെടുത്തത്. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് അരുൺകുമാർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *