റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോട്ടൂളി പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് ബന്ദിയാക്കിയശേഷം കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കാലടി സ്വദേശി സാദിഖ് ആണ് ദിവസങ്ങൾക്കുള്ളിൽ പോലീസിന്റെ പിടിയിലായത്. ഇയാൾ നേരത്തെ ഇതേ പമ്പിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയിലേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു.

09/06/22 വ്യാഴാഴ്ചയാണ് കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി സിനിമ മോഡൽ കവർച്ച നടന്നത്. ജീവനക്കാരനെ മർദ്ദിച്ചു കെട്ടിയിട്ടശേഷം പമ്പിൽ നിന്നും അമ്പതിനായിരം രൂപയുമായി ഇയാൾ കടന്നുകളയുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മർദനത്തിന്റെയും, കവർച്ചയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *