റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശുചിമുറിയില്‍ നവവധു മരിച്ച സംഭവം: പുറത്തുവരുന്നത്‌ ഞെട്ടിക്കുന്ന വവിരങ്ങള്‍

June 3, 2022 - 12:06 pm

ആലപ്പുഴ : ശുചിമുറിയില്‍ നവവധു മരിച്ച സംഭവം കൊലപാതകമാണെന്ന്‌ കണ്ടെത്തിയതിനുപിന്നാലെ ഭര്‍ത്താവ്‌ അറസ്റ്റിലായിരുന്നു. കൊല്ലം കരിങ്ങന്നൂര്‍ ഏഴാംകുറ്റി അശ്വതിയില്‍ എസ്‌ പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകള്‍ ഹേനയുടെ (42)മരണത്തില്‍ ഭര്‍ത്താവ്‌ അപ്പുക്കുട്ടന്‍ (50) ആണ്‌ അറസ്റ്റിലായത്‌. സ്‌ത്രീധനപീഡനമാണ്‌ കൊലപാതകത്തിലേക്ക് നയിച്ചത്‌. ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവരുന്നത്‌. 80 പവന്‍ സ്വര്‍ണം സ്‌ത്രീധനമായി നല്‍കിയാണ്‌ ഹേനയെ അപ്പുക്കുട്ടന്‌ വിവാഹം കഴിച്ചുകൊടുത്തത്‌. ഹേനയുടെ ചെലവിനായി മാസാമാസം 15,000രൂപയും നല്‍കിയിരുന്നു. എന്നാല്‍ ഏഴുലക്ഷം രൂപകൂടി വേണമെന്നുപറഞ്ഞ്‌ അപ്പുക്കുട്ടന്‍ ഹേനയെ ക്രൂരമായ പീഡനത്തിനരയാക്കിയിരുന്നുവെന്നാണ്‌ കുടുംബം പറയുന്നത്‌

2021 ഒക്ടോബറിലായിരുന്നു ഹേനയും അപ്പുക്കുട്ടനും തമ്മിലുളള വിവാഹം. ഹേനക്ക്‌ ചെറുപ്പം മുതല്‍ നേരിയ മാനസിക അസ്വാസ്ഥ്യം ഉണ്ട്‌. ഇക്കാര്യം വ്യക്തമാക്കിയാണ്‌ പാരമ്പര്യ വൈദ്യനായ അപ്പുിക്കുട്ടനുമായി വീട്ടുകാര്‍ വിവാഹം നടത്തിയത്‌. മകളെ പൊന്നുപോലെ നോക്കാമെന്ന ഉറപ്പിലാണ്‌ ഉയര്‍ന്ന സ്രീധനം നല്‍കി വിവാഹം കഴിപ്പിച്ചത്‌. വിവാഹം കഴിഞ്ഞ ഉടന്‍ ഭര്‍തൃവീട്ടിലേക്ക്‌ വാഷിംഗ്‌ മിഷ്യന്‍, ഫ്രിഡ്‌ജ്‌, ടെലിവിഷന്‍, എന്നിവ വാങ്ങി നല്‍കി. ഇതിനുപുറമേ 7 ലക്ഷം രൂപകൂടി വേണമെന്നാവശ്യപ്പെട്ട്‌ പ്രശ്‌നങ്ങള്‍ പതിവായിരുന്നു.

പണം വേണമെന്ന ആവശ്യം ഹേന വീട്ടില്‍ ഉന്നയിച്ചുവെങ്കിലും ഇത്രവലിയ തുക ഇപ്പോള്‍ തരാന്‍ കഴിയില്ലെന്ന്‌ പിതാവ്‌ അറിയിച്ചു. ചെയ്യുന്ന ജോലികള്‍ക്ക്‌ കുറ്റം പറയാറുണ്ടെന്നും മര്‍ദ്ദിക്കാറുണ്ടെന്നും ഹേന സ്വന്തം വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിതാവ്‌ കൂട്ടിക്കൊണ്ടുവരാന്‍ പോയപ്പോള്‍ വരുന്നില്ലായെന്നായിരുന്നു ഹേനയുടെ മറുപടി. പണം ആവശ്യപ്പെട്ട്‌ ഭര്‍തൃവീട്ടില്‍ നേരിടുന്ന പീഡനങ്ങള്‍ ഹേന സഹോദരി സുമയോടാണ്‌ പറഞ്ഞിരുന്നത്‌ .ഇതുമനസിലാക്കിയ അപ്പുക്കുട്ടന്‍ ഹേനയുടെ ഫോണ്‍ നിലത്തെറിഞ്ഞ്‌ നശിപ്പിച്ചിരുന്നെന്നും പറയുന്നു. പലപ്പോഴായി പണവും 80 പവന്‍ സ്വര്‍ണവും അപ്പുക്കുട്ടന്‍ കൈപ്പറ്റിയാതായി വിവരമുണ്ട്‌. സ്‌ത്രീധന നിരോധന നിയമപ്രകാമുളള വകുപ്പ ഉള്‍പ്പെടുത്തണോയെന്ന്‌ പോലീസ്‌ പരിശോധിച്ചുവരികയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *