റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തികരിച്ച് രണ്ട് സ്കൂളുകൾ

May 28, 2022 - 4:09 pm

കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തീകരിച്ചത് രണ്ട് സ്കൂളുകൾ. മന്ദലാംകുന്ന് ജി എഫ് യു പി എസ്, വാടാനപ്പള്ളി ജി എഫ് യു പി എസ് സ്കൂളുകളാണ് പൂർത്തിയായവ. കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിൽ നിർമ്മാണം പൂർത്തികരിച്ച 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം മെയ് 30ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. മത്സ്യ ബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിർമ്മാണം പൂർത്തിയാക്കിയ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ കെട്ടിടങ്ങളാണ് നാടിന് സമർപ്പിക്കുന്നത്. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തിരഞ്ഞെടുത്ത 57 വിദ്യാലയങ്ങളെ ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ 66.34 കോടി രൂപയുടെ ധനസഹായം കിഫ്ബിയിൽ ഉൾപ്പെടുത്തി തീരദേശ വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *