റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെയ് 20ന് റിലീസ് ചെയ്തകങ്കണ റണൗത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ 80 കോടി മുതൽ മുടക്കിൽ ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ‘ധാക്കഡ്’ ബോക്‌സ്‌ഓഫീസില്‍ വൻ പരാജയമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ട്രെയ്ലറും ടീസറും വലിയ ഹൈപ്പോടെ വന്നുവെങ്കിലും ഇപ്പോള്‍ ചിത്രം നേരിടുന്നത് വന്‍ തകർച്ചയാണ്.
ആഗോളതലത്തില്‍ ആകെ ഈ ചിത്രം നേടിയത് 3 കോടി രൂപയാണ്.

കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് ധാക്കഡ് എന്ന ചിത്രം. റസ്നീഷ് റാസിയാണ് ധാക്കഡ് സംവിധാനം ചെയ്തത്. ഏജന്റ് അഗ്‌നി എന്ന കഥാപാത്രമായാണ് സ്‌പൈ ത്രില്ലറില്‍ കങ്കണ എത്തുന്നത്.

ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ മോശം അഭിപ്രായങ്ങളായിരുന്നു എത്തിയത്. എന്നാല്‍ അതേസമയം ധാക്കഡിനൊപ്പം റിലീസ് ചെയ്ത കോമഡി ചിത്രമായ ‘ഭൂല്‍ ഭുലയ്യ 2’വിന് ഭേദപ്പെട്ട അഭിപ്രായങ്ങളും ലഭിച്ചിരുന്നു. ചിത്രം ഒമ്ബത് കോടിക്ക് മേല്‍ കളക്ഷന്‍ നേടുകയും ചെയ്തു. ഇതും കങ്കണ ചിത്രത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

പരാജയപ്പെടുന്ന എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. ഇതിന് മുന്‍പ് റിലീസായ കാട്ടി ബാട്ടി, രന്‍ഗൂണ്‍, മണികര്‍ണിക, ജഡ്ജ്‌മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ ചിത്രങ്ങള്‍ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. കങ്കണയെ പ്രധാനകഥാപാത്രമാക്കി സിനിമയെടുക്കാന്‍ നിന്നവരെല്ലാം പിന്മാറുന്നു എന്നും ഇപ്പോൾ റിപ്പോര്‍ട്ടുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *