റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിറ്റ്മസിന് ലോകറെക്കോഡ്

May 23, 2022 - 11:36 am

അഡലെയ്ഡ്: വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ പുതിയ ലോകറെക്കോഡിന് അവകാശിയായി ഓസ്ട്രേലിയന്‍ താരം അരിയാനെ ടിറ്റ്മസ്. അമേരിക്കന്‍ താരം കാത്തി ലെഡക്കിയുടെ റെക്കോഡാണ് ഇന്നലെ നടന്ന ഓസ്ട്രേലിയന്‍ ചാമ്പ്യന്‍ഷിപ്പില്‍ ടിറ്റ്മസ് തിരുത്തിയെഴുതിയത്.മൂന്നു മിനിറ്റ് 56.30 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇരുപത്തൊന്നുകാരിയായ ടിറ്റ്മസ് റെക്കോഡ് പുസ്തകത്തില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തത്. 2016 റിയോ ഒളിമ്പിക്സില്‍ കാത്തി സ്ഥാപിച്ച മൂന്നു മിനിറ്റ് 56.46 സെക്കന്‍ഡെന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *