റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതിയ ഒമിക്രോണ്‍ വകഭേദം തമിഴ്നാട്ടില്‍

May 22, 2022 - 11:18 pm

ചെന്നൈ: കോവിഡിന്റെ പുതിയ ജനിതക വകഭേദമായ ഒമിക്രോണ്‍ ബിഎ-4 തമിഴ്നാട്ടില്‍ കണ്ടെത്തി. ചെങ്കല്‍പ്പേട്ട് സ്വദേശിയിലാണു വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇക്കാര്യം വെളിപ്പെടുത്തി ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഹൈദരാബാദിലായിരുന്നു ഒമിക്രോണിന്റെ പുതിയ വകഭേദം രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനുശേഷം മടങ്ങിയെത്തിയ ആള്‍ക്ക് കഴിഞ്ഞ ഒന്‍പതിനാണ് പുതിയ ജനിതക വകഭേദം ബാധിച്ചതായി കണ്ടെത്തിയത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരില്‍ ആരും വൈറസ്ബാധിതരല്ലെന്നും തുടര്‍ പരിശോധനയില്‍ വ്യക്തമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *