ന്യൂഡല്‍ഹി: ആധാര്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങള്‍ ഒരു കാരണവശാലും ആരുമായും പങ്കുവയ്ക്കില്ലെന്നു യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ഫോറന്‍സിക് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും യു.ഐ.ഡി.എ.ഐ. വ്യക്തമാക്കി. ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ചില ബയോമെട്രിക് വിവരങ്ങള്‍ ആവശ്യപ്പെട്ടതിനു മറുപടിയായി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് യു.ഐ.ഡി.എ.ഐ. ഇക്കാര്യം വ്യക്തമാക്കിയത്. ആധാര്‍ നമ്പര്‍ നല്‍കുന്നതിനുവേണ്ടിയല്ലാതെ ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയില്ല.




