ഭോപ്പാല്‍: പീഡനശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു തള്ളിയിട്ടു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ഛത്തര്‍പുര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ഖജുരാഹോയ്ക്കു സമീപം കഴിഞ്ഞ 27 ന് രാത്രിയായിരുന്നു സംഭവം. യു.പിയിലെ ബാന്ദ സ്വദേശിനിയായ 25 വയസുകാരിയാണ് ആക്രമണത്തിന് ഇരയായത്.അക്രമിയെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.ഛത്തര്‍പൂര്‍ ജില്ലയിലെ ബഗേശ്വര്‍ ധാം ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ഒമ്പതുമാസമായി താന്‍ ഇവിടെ സ്ഥിരമായി ദര്‍ശനത്തിനായി പോകാറുണ്ടെന്നു യുവതി പറഞ്ഞു. ഞാന്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ട്രെയിനല്‍ മടങ്ങുകയായിരുന്നു. ആ സമയം എന്റെ ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അയാളുടെ ശ്രമം ചെറുത്തുനിന്ന ഞാന്‍ അയാളോട് മാറിപോകാന്‍ ആവശ്യപ്പെട്ടു.ഞാന്‍ പ്രാണരക്ഷാര്‍ഥം അയാളുടെ െകെയ്യില്‍ കടിച്ചു. അതോടെ 30 വയസിനു അടുത്ത് പ്രായംവരുന്ന അക്രമി രാജ്നഗറിനടുത്ത് എന്നെ ട്രെയിനില്‍ നിന്ന് എടുത്ത് പുറത്തേക്ക് എറിഞ്ഞു”-പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു.




