റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: മാതൃസഹോദരന്‍ അറസ്‌റ്റില്‍

April 30, 2022 - 8:12 am

വര്‍ക്കല : യുവതിക്കുനേരെ ആക്രമണം. കഴുത്തിന്‌ വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയില്‍. വര്‍ക്കല ചെമ്മരുതി ചാവടിമുക്ക്‌ തൈപ്പൂയത്തില്‍ ഷാലു(37)വിനാണ്‌ വെട്ടേറ്റത്‌. യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്‌ . 2022 ഏപ്രില്‍ 28 വ്യാഴാഴ്‌ച ഉച്ചക്കാണ്‌ സംഭവം. യുവതിയുടെ മാതൃസഹോദരനായ ഇഞ്ചി അനില്‍ എന്നറിയപ്പെടുന്ന അനിലാണ്‌ ഷാലുവിനെ തടഞ്ഞുനിര്‍ത്തി വെട്ടിയത്‌.

ഐരൂരിലെ സ്വകാര്യ പ്രിന്റിംഗ് പ്രസിലെ ജീവനക്കാരിയാണ്‌ ഷാലു. ഉച്ചക്ക്‌ വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങവെയാണ്‌ ആക്രമണമുണ്ടായത്‌. അനിലിന്റെ വീടിനടുത്താണ് ഷാലുവിന്റെയും വീട്‌. വീട്ടിലേക്കുളള നടവഴിയില്‍ വെട്ടുകത്തി കൊണ്ട്‌ മരത്തില്‍ വെട്ടിക്കൊണ്ട്‌ നില്‍ക്കുകയായിരുന്നു അനില്‍. ഉച്ചഭക്ഷണം കഴിച്ച്‌ തിരികെ പ്രസിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന ഷാലുവിനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.

കഴുത്തിലും ശരീരത്തില്‍ പലയിടങ്ങളിലും വെട്ടി . യുവതിയുടെ നിലവിളികേട്ട് ഓടിക്കൂടിയവരെയെല്ലാം ഇയാള്‍ വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തു. വെട്ടേറ്റ്‌ വീണ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച ബന്ധുക്കളെയും ഇയാള്‍ ഭീഷണിപ്പെടുത്തി. വെട്ടേറ്റ്‌ രക്തം വാര്‍ന്നുകിടന്ന ഷാലുവിനെ രക്ഷിക്കാന്‍ കഴിയാതെ നാട്ടുകാരും ബന്ധുക്കളും വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി അനിലിനെ കീഴടക്കിയ ശേഷമാണ്‌ ഷാലുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്‌. പാരിപ്പളളി മെഡിക്കല്‍ കോളേജിലെത്തിച്ച യുവതിയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകരം തിരിവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു.

തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ്‌ വിവരം . കസ്റ്റഡിയിലുളള അനിലിലെ പോലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. യുവതിയുമായി അനിലിന്‌ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പോലീസ്‌ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാവാം ആക്രമണത്തിന്‌ കാരണമെന്നാണ്‌ പോലീസില്‍ നിന്ന്‌ ലഭിക്കുന്ന പ്രഥമ വിവരം. ഷാലുവിന്റെ ഭര്‍ത്താവ്‌ വിദേശത്താണ്‌ ഇവര്‍ക്ക്‌ രണ്ട്‌ ആണ്‍കുട്ടികളുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *