റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് പട്ടിക ജാതി വികസന വകുപ്പ് : ജീവിത നിലവാരം ഉയർത്താൻ നിരവധി പദ്ധതികൾ

April 28, 2022 - 3:15 pm

പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടവർക്കായി ജില്ലാ പട്ടിക ജാതി വികസന ഓഫീസിന്റെ നേതൃത്വത്തിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. ഭൂരഹിതർക്ക് സുരക്ഷിത പുനരധിവാസം, വിദ്യാർത്ഥികൾക്കായി പഠന മുറി, വീടുകൾ പൂർത്തീകരിക്കാനുള്ള പദ്ധതി, ദുർബല വിഭാഗങ്ങൾക്കായി പ്രത്യേക പുനരധിവാസ പദ്ധതി തുടങ്ങി സുരക്ഷിത ഭവനം എന്ന അടിസ്ഥാന വികസനത്തിലൂന്നി നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കുന്നത്.

ഭൂരഹിതരായവർക്ക് പുനരധിവാസമുറപ്പാക്കുന്നതിനായി 12.47 കോടി രൂപയാണ് ജില്ലയിൽ ചെലവഴിച്ചിട്ടുള്ളത്. 324 പേർ പദ്ധതിയുടെ ഗുണഭോക്താക്കളായി. പഠന സൗകര്യം പരിമിതമായ വിദ്യാർത്ഥികൾക്ക് പഠന മുറി ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി 12.67 കോടി രൂപ ജില്ലയിൽ ചെലവഴിച്ചു. 510 പേർക്ക് ഇതുവഴി പഠനമുറി സാധ്യമായി. ഭവന പൂർത്തീകരണ സഹായം ജില്ലയിൽ 480 പേർക്കാണ് അനുവദിച്ചത്. നിർമാണം പൂർത്തിയാവാത്ത വീടുകളിൽ നിന്ന് സുരക്ഷിത ഭവനം എന്നതിലേക്ക് കൈ പിടിച്ചുയർത്താൻ സഹായകമായ  പദ്ധതിയുടെ ഭാഗമായി 13.50 കോടി രൂപ ജില്ലയിൽ ചെലവഴിച്ചു. ദുർബല വിഭാഗങ്ങളിൽപ്പെട്ട 48 പേർക്ക് പുനരധിവാസമുറപ്പാക്കുന്നതിന്റെ ഭാഗമായി 3.27 കോടി രൂപയും ജില്ലയിൽ ചെലവഴിച്ചു.

ജില്ലയിൽ എട്ട് പേർക്കാണ് സ്വയം തൊഴിൽ സഹായ പദ്ധതി പ്രകാരം സഹായം അനുവദിച്ചത്. 6.5 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. വിദേശത്ത് തൊഴിലിനായി പോയ 48 പേർക്കും സാമ്പത്തിക സഹായം ഉറപ്പ് വരുത്താൻ ജില്ലാ പട്ടിക ജാതി വികസന വകുപ്പിന് സാധിച്ചിട്ടുണ്ട്. 32.8 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *