റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഷ്ടം തുടര്‍ന്ന് സൂചികകള്‍

April 26, 2022 - 4:01 pm

മുംബൈ: പ്രതികൂല ആഗോള സാഹചര്യങ്ങില്‍ പതറി സൂചികകള്‍. തുടര്‍ച്ചയായി രണ്ടാം ദിവസവമാണ് ഓഹരി വിപണി ഇടിവ് നേരിടുന്നത്. ഇന്നലെ സെന്‍സെക്സിന് 840 പോയിന്റും നിഫ്റ്റിക്ക് 283 പോയന്റുമാണ് നഷ്ടമായത്.ഒടുവില്‍ സെന്‍സെക്സ് 617.26 പോയിന്റ് താഴ്ന്ന് 56,579.89ലും നിഫ്റ്റി 218 പോയിന്റ് ഇടിഞ്ഞ് 16,954ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 1.08 ശതമാനവും നിഫ്റ്റി 1.09 ശതമാനവുമാണ് ഇടിഞ്ഞത്.യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കുത്തനെയുള്ള നിരക്കു വര്‍ധനയെക്കുറിച്ചുള്ള ഭീതിയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ചരക്ക് വില ഉയരുന്നതും കോവിഡ് കേസുകളിലെ വര്‍ധനവും നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തു.

കോള്‍ ഇന്ത്യ, ബി.പി.സി.എല്‍, ടാറ്റ സ്റ്റീല്‍, എസ്.ബി.ഐ. ലൈഫ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ തുടങ്ങിയവയാണ് നഷ്ടംനേരിട്ട പ്രധാന ഓഹരികള്‍. ബജാജ് ഓട്ടോ, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി., നെസ്ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.മേഖലാതലത്തില്‍ നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക മാത്രമാണ് നേട്ടമുണ്ടാക്കിയത്.നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 0.44 ശതമാനം ഉയര്‍ന്ന് പോസിറ്റീവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയാലിറ്റി സൂചിക നാല് ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക മൂന്ന് ശതമാനവും ഇടിഞ്ഞു. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനം നഷ്ടം രേഖപ്പെടുത്തി.ഓഹരി വിപണി തുടര്‍ച്ചയായി നഷ്ടംനേരിട്ടപ്പോള്‍ ഒന്‍പത് കേരള കമ്പനികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. എവിറ്റി, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് , സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, പാറ്റ്സ്പിന്‍ ഇന്ത്യ, കിറ്റെക്സ്, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് തുടങ്ങിയവയാണ് ഇന്നലെ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അപ്പോളോ ടയേഴ്സ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, എഫ്.എ.സി.ടി., ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ്, വണ്ടര്‍ലാ ഹോളിഡേയ്സ് തുടങ്ങിയവയുടെ ഓഹരി വിലകളില്‍ ഇടിവുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *