റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെളിനീരൊഴുകും നവകേരളം: ജലാശയങ്ങള്‍ ശുദ്ധീകരിക്കാന്‍ കര്‍മ്മ പദ്ധതിയുമായി തിരൂര്‍ നഗരസഭ

April 21, 2022 - 2:51 pm

തെളിനീരൊഴുകും നവകേരളം  പദ്ധതി പ്രകാരം തിരൂര്‍ നഗരസഭയിലെ നീര്‍ത്തടങ്ങളും നീര്‍ച്ചാലുകളും വൃത്തിയാക്കുന്നതിന് മുന്നോടിയായി ജല നടത്തം സംഘടിപ്പിച്ചു. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം കോരങ്ങത്ത് കാടായി തോട് സന്ദര്‍ശിച്ച് ചെയര്‍ പേഴ്സണ്‍ എ. പി നസീമ നിര്‍വഹിച്ചു. എല്ലാ വാര്‍ഡുകളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്തെ ജലാശയങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് മലിനമായി കണ്ടെത്തിയവ ജനകീയ ശുചീകരണം നടത്തും. നഗരസഭയിലെ ഏറ്റവും വലിയ തോടായ കാടായി തോടിനായി നഗരസഭ രണ്ട് കോടിയുടെ സമഗ്ര പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഫാതിമത്ത് സജ്ന, കെ.കെ.സലാം, കൗണ്‍സിലര്‍മാരായ ഷാഹുല്‍ ഹമീദ്, ഐ.പി. സീനത്ത്, ഷാനവാസ്, ഐ.പി.ഷാജിറ, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി.കെ.കെ.തങ്ങള്‍, പി.ഐ. റൈഹാനത്ത്, യാസര്‍ പയ്യോളി, എച്ച്.എസ്. ജീവരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *