റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഷ്ടക്കഥകള്‍ക്ക് ശേഷം വിപണിയില്‍ പുത്തനുണര്‍വ്

April 21, 2022 - 10:15 am

മുംബൈ: തുടര്‍ച്ചയായ അഞ്ച് ദിവസത്തെ നഷ്ടക്കഥകള്‍ക്ക് ശേഷം വിപണിയില്‍ പുത്തനുണര്‍വ്. കഴിഞ്ഞ ദിവസം നേരിട്ട അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്നും മികച്ച തിരിച്ചുവരവാണ് സൂചികകള്‍ ഇന്നലെ നടത്തിയത്.നിഫ്റ്റി 17,100ന് മുകളിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി വീണ്ടും 17,100 നിലവാരത്തിന് മുകളിലേക്കെത്തിയത് ബുളളുകള്‍ക്ക് ആത്മവിശ്വാസമായി.ഐടി, ഓട്ടോ, എഫ്.എം.സി.ജി. ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ നേട്ടമുണ്ടാക്കിയത്.സെന്‍സെക്സ് 574.35 പോയിന്റ് നേട്ടത്തില്‍ 57,037.50ലും നിഫ്റ്റി 177.80 പോയിന്റ് ഉയര്‍ന്ന് 17,136.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.പി.സി.എല്‍, ടാറ്റ മോട്ടോഴ്സ്, അള്‍ട്രടെക് സിമെന്റ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍.ബജാജ് ഫിനാന്‍സ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഒ.എന്‍.ജി.സി. തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.ഓട്ടോ, ഫാര്‍മ, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2ശതമാനം നേട്ടമുണ്ടാക്കി. മെറ്റല്‍, ബാങ്ക് ഓഹരികള്‍ സമ്മര്‍ദം നേരിട്ടു. ബി.എസ്.ഇ.. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *