റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സില്‍വര്‍ ലൈന്‍ പദ്ധതിക്ക്‌ കേന്ദ്രം അനുമതി നല്‍കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

April 16, 2022 - 9:05 am

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കായുളള പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ പരിഹരിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നുതന്നെയാണ്‌ സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണ്‌ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തില്ലങ്കേരിയില്‍ രക്തസാക്ഷി സ്‌മാരക മന്ദിരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതികാരണം ആരും വഴിയാധാരമാകില്ലെന്ന്‌ ഉറപ്പുനല്‍കുന്നു. എന്തെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണമെന്നുതന്നെയാണ്‌ സര്‍ക്കാരിന്റെ ആഗ്രഹം. പിന്നെയെന്തിനാണ്‌ ഗോഗോ വിളികള്‍ ,വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരെയും ബുദ്ധിമുട്ടിക്കില്ല. കേരളത്തില്‍ ഒന്നും നടക്കരുതെന്നാണ്‌ പ്രതിപക്ഷം ആഗ്രഹിക്കുന്നത്‌. മറ്റുനാടുകളിലെ വികസനം കണ്ട്‌ അന്ധാളിച്ചുനില്‍ക്കേണ്ടവരല്ല മലയാളികള്‍. നല്ല നാളെയിലേക്കാണ്‌ കേരളം നടന്നുനീങ്ങുന്നത്‌. ചിലര്‍ എതിര്‍ക്കുന്നു എന്നതുകൊണ്ട്‌ നാടിനാവശ്യമായ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *