കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിൽ പുതിയ ഒ പി ബ്ലോക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി നാല് കോടി രൂപയുടെ ഭരണാനുമതി. പ്രവർത്തിയുടെ അടങ്കൽ തുകയുടെ ഇരുപതു ശതമാനം വകയിരുത്തിയതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. പുതിയ ബ്ലോക്കിന്റെ നിർമാണച്ചുമതല പൊതുമരാമത്ത് കെട്ടിടനിർമ്മാണ വകുപ്പിനാണ്. ഒരു നിലയിലായി പണിയുന്ന കെട്ടിടം ഏകദേശം 8600 ചതുരശ്ര അടി വിസ്തീർണത്തിലാണ് വിഭാവനം ചെയ്യുന്നത്.



