റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാല്‍കഴികിച്ചൂട്ട് ചടങ്ങിന്റെ പേര്‌ മാറ്റിയത്‌ നിയമപരമായി നിലനില്‍ക്കില്ലെന്ന്‌ ഹൈക്കോടതി

March 31, 2022 - 10:26 am

കൊച്ചി : തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ “കാല്‍കഴുകിച്ചൂട്ട്‌ ” ചടങ്ങിന്റെ പേര്‌ “സമാരാധന” എന്ന്‌ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ മാറ്റിയത്‌ നിയമപരമായി നിലനില്‍ക്കില്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ ചടങ്ങുകള്‍ പണ്ടുമുതലേയുളളതാണ്‌. കാല്‍കഴുകിച്ചൂട്ട്‌, പന്ത്രണ്ട്‌ നമസ്‌കാരം എന്നീ പേരുകളിലറിയപ്പെടുന്ന ചടങ്ങില്‍ ഇടപെടാന്‍ ദേവസ്വം ബോര്‍ഡിനോ സംസ്ഥാന സര്‍ക്കാരിനോ നിയമപരമായി കഴിയില്ലെന്നും ജസ്‌റ്റീസ്‌ അനില്‍ കെ നരേന്ദ്രന്‍, ജസറ്റീസ്‌ അജിത്‌കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിലവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി.

തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ പാപപരിഹാരത്തിനായി 12 ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടുന്ന ചടങ്ങുണ്ടെന്ന്‌ കേരള കൗമുദി റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി തീര്‍പ്പാക്കിയാണ്‌ ഇക്കാര്യം പറഞ്ഞത്‌. ക്ഷേത്രത്തില്‍ നിലവിലുളള ചടങ്ങുകള്‍ തുടരാന്‍ വേസ്വം ബോര്‍ഡിന്‌ ബാധ്യതയുണ്ട്‌. ക്ഷേത്രത്തിലെ ചടങ്ങുകളും പൂജകളും പുരാതന ആചാരങ്ങളും അനുഷ്‌ഠാനങ്ങളും പാലിച്ച്‌ നടപ്പാക്കണം. ഇതില്‍ ഇടപെടാന്‍ ദേവസ്വം ബോേര്‍ഡിനോ സര്‍ക്കാരിനോ കഴിയില്ല.

1999ല്‍ പൂര്‍ണത്രയീശക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല പ്രശ്‌നത്തെ തുടര്‍ന്നുളള പരിഹാര ക്രിയകളിലും പന്ത്രണ്ട്‌ നമസ്‌കാരത്തെക്കുറിച്ച പറയുന്നുണ്ട്. ഭക്തരല്ല തന്ത്രിയാണ്‌ ചടങ്ങിന്റെ ഭാഗമായി 12 ബ്രാഹമണരുടെ കാല്‍ കഴുകുന്നത്‌. ഈ ചടങ്ങില്‍ തെറ്റില്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി. ഹര്‍ജിയില്‍ നേരത്തെ ശ്രീരാഘവപുരം സഭായോഗം ,അഖിലകേരള തന്ത്രി മണ്ഡലം ,യോഗക്ഷേമ സഭ തുടങ്ങിയവര്‍ കക്ഷിചേര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *