സംസ്ഥാനത്ത്‌ കൂടുതല്‍ ജലവൈദ്യുതി പദ്ധതികള്‍ ആവശ്യമെന്ന്‌ മന്ത്രി കൃഷ്‌ണന്‍കുട്ടി

തിരുവനന്തപുരം : പീക്ക്‌ ഹവറില്‍ വൈദ്യുതി ലാഭിക്കണമെങ്കില്‍ സംസ്ഥാനത്ത കൂടുതല്‍ ജലവൈദ്യുതി പദ്ധതികള്‍ ഉണ്ടാകണമെന്ന്‌ മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി .പന്തലക്കോട്‌ 110 കെ.വി.സബ്‌സ്റ്റേഷന്റെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി .പീക്ക് ഹവറില്‍ വൈദ്യുതോപയോഗം കുറക്കാനായാല്‍ 20 രൂപക്കുവാങ്ങുന്ന വൈദ്യുതിയില്‍ വലിയൊരു കുറവ്‌ വരുത്താനാവുമെന്നും കൂടുതല്‍ പേര്‍ക്ക്‌ വൈദ്യുതി ലഭ്യമാക്കാനാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 24 മെഗാവാട്ട ശേഷിയുളള പെരിങ്ങല്‍ക്കുത്ത്‌ ജലവൈദ്യുത പദ്ധതി അടുത്തമാസം കമ്മീഷന്‍ ചെയ്യും.

കൂടാതെ 40 മെഗാവാട്ട്‌ ശേഷിയുളള തോട്ടിയര്‍,60 മെഗാവാട്ട്‌ ശേഷിയുളള പളളിവാസല്‍, 24 മെഗാവാട്ട്‌ ശേഷിയുളള ഭൂതത്താന്‍ കെട്ട്‌ എന്നീ പദ്ധതികളും ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകും പന്തലക്കോട്‌ 110 കെവി സബ്‌സ്‌റ്റേഷന്‍ വരുന്നതോടെ വെമ്പായം, പോത്തന്‍കോട്‌,കരകുളം പഞ്ചായത്തുകളിലെയും തിരുവനന്തപുരം കോര്‍പ്പറേഷനുകീഴിലുളള ചില പ്രദേശങ്ങളിലെയും ഏകദേശം 27,000 ഉപഭോക്താക്കള്‍ക്ക്‌ മെച്ചപ്പെട്ട വൈദ്യുതി ഉറപ്പാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. വെറ്റിനാട്‌ ഗാന്ധിസ്‌മാരക മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ മന്ത്രി ജി.ആര്‍ അനില്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, നെടുമങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത പ്രസിഡന്റ് അമ്പിളി, ബ്ലോക്ക്‌ , ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികള്‍ , കെഎസ്‌ഇബി എംഡി ഡോ.അശോക്‌ , സിസ്‌റ്റം ഓ്‌പ്പറേഷന്‍സ്‌ ഡയറക്ടര്‍ രാജന്‍ ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →