റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്‍.ജെ.ഡി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ ലയിച്ചു

March 21, 2022 - 11:31 am

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് നേതൃത്വം നല്‍കുന്ന ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ (ആര്‍.ജെ.ഡി) ലയിച്ചു. പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ആദ്യചുവടെന്നാണു ലയനത്തെ ശരദ് യാദവ് വിശേഷിപ്പിച്ചത്.

ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ച് അണിനിരന്നേപറ്റൂ. പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തുന്നതിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പാണിത്. ഐക്യത്തിനാണ് ആദ്യത്തെ പരിഗണന. പ്രതിപക്ഷ ഐക്യനിരയെ നയിക്കേണ്ടതാരെന്നു പിന്നീടു തീരുമാനിക്കും- ശരദ് യാദവ് പറഞ്ഞു.ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ജനതാദള്‍ (യുെണെറ്റഡ്) ഉപേക്ഷിച്ചാണു ശരദ് യാദവ് എല്‍.ജെ.ഡിക്കു രൂപം നല്‍കിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി. ടിക്കറ്റില്‍ ബിഹാറിലെ മധേപുരയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ലാലുവിനൊപ്പം തിരിച്ചെത്തിയ അദ്ദേഹത്തിനു ജൂണില്‍ രാജ്യസഭാ സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്നാണു സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *