സില്‍വര്‍ലൈനിനായി അശാസ്ത്രീയമായ സര്‍വേ നടപടികളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് കുമാര്‍ വര്‍മ

കൊച്ചി: സില്‍വര്‍ലൈനിനായി അശാസ്ത്രീയമായ സര്‍വേ നടപടികളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് കുമാര്‍ വര്‍മ. പദ്ധതിക്കായി സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത് അനാവശ്യമാണ്. ലിഡാര്‍ സര്‍വേ നടന്ന സ്ഥലങ്ങളില്‍ സര്‍വേക്കല്ല് സ്ഥാപിക്കേണ്ട ആവശ്യമില്ല. സംസ്ഥാന സര്‍ക്കാരിനെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചെന്നും അലോക് കുമാര്‍ വര്‍മ പറഞ്ഞു.

പദ്ധതി നല്ലതാണോ മോശമാണോ എന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യാം. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയ സാഹചര്യത്തില്‍ ലഡാര്‍ സര്‍വേ നടന്നിരിക്കുന്നു. ലഡാര്‍ സര്‍വേയുടെ ഉദ്ദേശം തന്നെ ഈവിധത്തിലുള്ള പ്രശ്‌നങ്ങളൊഴിവാക്കുകയെന്നത് തന്നെയാണ്. ജനങ്ങളെ സംബന്ധിച്ച് വലിയ ആശങ്കയുണ്ട്. അത് പരിഹരിക്കാന്‍ കഴിയേണ്ടതുണ്ട്. ഇതിന് അനുബന്ധമായ ഡയഗ്രവും മറ്റു തയാറാക്കി ജനങ്ങളോട് ഈ കാര്യങ്ങളെല്ലാം വിശദീകരിക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടത്. ലഡാര്‍ സര്‍വേ നടന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ കല്ലുകള്‍ സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം