റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേത്തിയില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

March 19, 2022 - 11:30 am

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. അഖണ്ഡ് പ്രതാപ് സിങ് (32), ശിവ്റാം പാസി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ജാമോ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ റെവ്രഹാപൂര്‍ ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ധീരേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു. അക്രമത്തെ തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ മിശ്രയും എസ്പി ദിനേശും ഗ്രാമത്തിലെത്തിയതായി പോലിസ് അറിയിച്ചു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പ്രദേശത്ത് വന്‍ പോലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട അഖണ്ഡ് പ്രതാപ് സിങ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന് പോലിസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *