ജയ്‌പൂര്‍: യുവതിയുടെ ശരീരീരത്തിന്റെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചിരുന്ന ആറുകോടിരൂപ വിലമതിക്കുന്ന ഹെറോയില്‍ കണ്ടെത്തി. 88 ക്യാപ്‌സ്യൂളുകളാക്കിയാണ് യുവതി ഹെറോയിന്‍ ശരീരത്തില്‍ സൂക്ഷിച്ചിരുന്നത്. . ഓരോ ക്യാപ്‌സൂളിലും 862 ഗ്രാം ഹെറോയിന്‍ ആണ് ഒളിപ്പിച്ചിരുന്നത്. എല്ലാ ഗുളികകളും വേര്‍ തിരിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ 12 ദിവസമെടുത്തതായി പോലീസ് പറയുന്നു. അവയില്‍ ചിലത് വിഴുങ്ങിയതായും മറ്റുളളവ സ്വകാര്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചതായും പോലീസ് പറയുന്നു.
സുഡാന്‍ സ്വദേശിനിയായ യുവതിയില്‍ നിന്നാണ് മയക്കുമന്ന് കണ്ടെത്തിയത്. 2022 ഫെബ്രുവരി 19ന് ഷാര്‍ജയില്‍ നിന്ന് ജയ്‌പ്പൂര്‍ വിമാത്താവളത്തിലെത്തിയതാണ് യുവതി. ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇവരുടെ ശരീരത്തില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ക്യാപ്‌സ്യൂളകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റില്‍ നിന്നും അനുമതി വാങ്ങിയ ശേഷം ഇവരെ എസ്‌എംഎസ് ആസുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും മയക്കുമരുന്ന് കണ്ടെ ത്തിയത്.




