റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിയാല്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റ് നാടിന്‌ സമര്‍പ്പിച്ചു

March 7, 2022 - 10:21 am

പയ്യന്നൂര്‍ : കൊച്ചി അന്താരാഷ്ട്ര വമിനത്താവളത്തിന്റെ ഹരിത ഊര്‍ജ്‌ പദ്ധതിയില്‍ പെടുത്തി പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്‌ സമര്‍പ്പിച്ചു. നെടുമ്പാശേരി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റാണ് പയ്യന്നൂരിലേത്‌. 12 മെഗാവാട്ടാണ്‌ സ്ഥാപിതശേഷി. നാടിന്റെ വികസന ചരിത്രചത്തിലെ പുതിയ അദ്ധ്യായമാണ്‌ സൗരോര്‍ജ്‌ പ്ലാന്റെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

36 ഏക്കറില്‍ ഭൂമിയുടെ ചരിവ്‌ നികത്താതെയുളള ഭൂപ്രകൃതിക്കനുയോജ്യമായി രൂപകല്‍പ്പന ചെയ്‌ത പാനലുകള്‍ സംസ്ഥാനത്തെതന്നെ ഏറ്രവും മികച്ച സൗരോര്‍ജ പ്ലാന്റുകളില്‍ ഒന്നാണ്‌. രണ്ടുവര്‍ഷംകൊണ്ടാണ്‌ സിയാല്‍ പ്ലാന്റിന്‍രെ പണിപൂര്‍ത്തിയാക്കിയത്‌. പ്രതിദിനം 48,000യൂണിറ്റ്‌ വൈദ്യുതി ഇവിടെ നിന്ന്‌ ലഭിക്കും. ഇതോടെ സിയാലിന്റെ സോളാര്‍ പ്ലാന്റുകളുടെ ശേഷി 50 മെഗാവാട്ടായി വര്‍ദ്ധിക്കും.സോളാര്‍ കാര്‍പോര്‍ട്ട്‌ ഉള്‍പ്പടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എട്ട സൗരോര്‍ജ്‌പ്ലാന്റുകളാണ്‌ നിലവില്‍ സിയാലിന്റെ സൗരോര്‍ജ പദ്ധതിയുടെ ഭാഗമായി ഉളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *