മോസ്‌കോ: റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും രാജ്യത്തെ എല്ലാ ഇടപാടുകളും അവസാനിപ്പിക്കാന്‍ തങ്ങളുടെ ക്‌ളയന്റുകളുമായും പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഎസ് പേയ്മെന്റ് സ്ഥാപനങ്ങളായ വിസ, മാസ്റ്റര്‍കാര്‍ഡ് അറിയിച്ചു. ”റഷ്യയുടെ യുക്രൈനിലെ പ്രകോപനരഹിതമായ അധിനിവേശവും ഞങ്ങള്‍ സാക്ഷ്യം വഹിച്ച അസ്വീകാര്യമായ സംഭവങ്ങളും ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു,”- വിസയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അല്‍ കെല്ലി പ്രസ്താവനയില്‍ പറഞ്ഞു.റഷ്യന്‍ ബാങ്കുകള്‍ നല്‍കിയ വിസ കാര്‍ഡുകള്‍ ഉപയോഗിച്ച് ചെയ്യുന്ന ഒരു ഇടപാടുകളും ഇനി രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കില്ല. അതുപോലെ റഷ്യക്ക് പുറത്ത് നല്‍കുന്ന വിസ കാര്‍ഡുകള്‍ രാജ്യത്തിനുള്ളിലും പ്രവര്‍ത്തിക്കില്ലെന്ന് കമ്പനി അറിയിച്ചു. ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ പ്രവര്‍ത്തനം നിലക്കും.



