റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘സ്ത്രീശക്തി കലാജാഥ’യുടെ ആദ്യ രംഗാവതരണം വനിതാ ദിനത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കും

March 5, 2022 - 10:10 pm

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ‘സ്ത്രീശക്തി കലാജാഥ’യുടെ സംസ്ഥാനതല ഉദ്ഘാടനം  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. സ്ത്രീധനത്തിനും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന സംസ്ഥാനതല പരിപാടിയാണ് ‘സ്ത്രീപക്ഷ നവകേരളം’. 2021 ഡിസംബര്‍ 18 മുതല്‍ ഈ ബോധവല്‍ക്കരണ പരിപാടി സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് ‘സ്ത്രീശക്തി കലാജാഥ’ രൂപീകരിച്ചിട്ടുള്ളത്. സ്ത്രീധനത്തിനെതിരായ സന്ദേശം സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നതാണ് കലാജാഥയുടെ മുഖ്യ ലക്ഷ്യം.

എം എല്‍ എ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ ഐ എ എസ് തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *