തിരുവനന്തപുരം: പാര്‍ട്ടിയില്‍ വനിതകളോട് പുരുഷന്മാര്‍ മോശമായ പെരുമാറ്റം കാട്ടുന്നതായി സിപിഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയരുമ്പോഴാണ് സ്‌ത്രീ പീഡനാരോപണത്തില്‍ അച്ചടക്ക നടപടി നേരിട്ടവരെ ഉള്‍പ്പെടുത്തി സംസ്ഥാന സമിതി വിപുലീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.
വനിതകളോടുളള സിപിഎമ്മിന്റെ സമീപനത്തിലും നയത്തിലുമുളള പൊളളത്തരമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഗോപി കോട്ടമുറിക്കല്‍ ,പിഎന്‍ ജയന്ത് തുടങ്ങിയ നേതാക്കളെക്കൂടി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. പിണരായി വിജയനും കോടിയേരി ബാലകൃഷ്‌ണനും മുഹമ്മദ് റിയാസും സിപിഎം ലെ മറ്റുനേതാക്കള്‍ക്ക് കിട്ടാത്ത പരിഗണനയാണ് ലഭിക്കുന്നത് .മരുമകനെന്ന പ്രത്യേക ക്വാട്ടയിലാണ് മുഹമ്മ് റിയാസ് സെക്രട്ടറിയേറ്റിലെത്തുന്നത്.
കണ്ണൂരിലെ മുതിര്‍ന്ന നേതാവായ പി.ജയരാജിനെ സംസ്ഥാന സംക്രട്ടറിയേറ്റില്‍ നിന്നൊഴിവാക്കി ഖാദിബോര്‍ഡിലെ മരക്കസേരയാണ് അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കിയത് .പിണറായി വിജയന്റെ സമ്പൂര്‍ണാധിപത്യമാണ് സമ്മേളനത്തില്‍ കണ്ടത്. എതിര്‍ശബ്ദം ഉയര്‍ത്തിയവരെല്ലാം പാര്‍ട്ടിയില്‍ നിന്ന് അപ്രത്യക്ഷമായെന്നും സുധാകരന്‍ പറഞ്ഞു.




