റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന​ഗരസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വമ്പൻ ജയം: ബിജെപിക്കും കോൺഗ്രസിനും ഒരു ന​ഗരസഭയിലും വിജയിക്കാനായില്ല

March 3, 2022 - 8:30 am

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വമ്പൻ ജയം. 108 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ നടന്നത്. 108-ൽ 102 നഗരസഭകളും മമതയുടെ തൃണമൂൽ തൂത്തുവാരി. 31 നഗരസഭകളിൽ പ്രതിപക്ഷമില്ലാതെയാണ് തൃണമൂലിന്റെ ജയം.

നാദിയ ജില്ലയിലെ തഹ്‌റാപുർ നഗരസഭയിൽ ഇടതുപക്ഷം വിജയം ഉറപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് ഒരു നഗരസഭയിൽ പോലും ഭരണം നേടാനായില്ല. കോൺഗ്രസിനും ഒരു നഗരസഭയിലും ജയിക്കാനായില്ല. അതേ സമയം മൂന്നു മാസം മുമ്പ് മാത്രം പിറവിയെടുത്ത ഹമ്രോ പാർട്ടി ഡാർജലീങ് മുനിസിപ്പാലിറ്റി ഭരണം പിടിച്ചത് ശ്രദ്ധേയമായി. തന്റെ പാർട്ടിക്ക് തിളക്കമാർന്ന ജയം നൽകിയതിന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി ജനങ്ങളോട് നന്ദി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *