റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളുരു: ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ഇരുപത്തിയഞ്ചുകാരനെ കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. ഇവരെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്ന് പോലീസ്. ഹര്‍ഷ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതിഷേധജ്വാല ആളിക്കത്തിയതിനു പിന്നാലെ 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തിരുന്നു. അറസ്റ്റിലായവരില്‍ മൂന്നുപേരാണ് കൊല നടപ്പാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇവരെല്ലാം ശിവമൊഗ്ഗ നിവാസികളാണ്. 20-നും 24-നും മധ്യേ പ്രായമുള്ളവരാണിവര്‍. കൊലപാതകത്തിനു പിന്നാലെ വ്യാപക പ്രതിഷേധങ്ങളും കൊള്ളിവയ്പും നടന്നു.

തുടര്‍ന്ന് ശിവമൊഗ്ഗയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വെള്ളിയാഴ്ചവരെ നീട്ടി. കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ഷയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള വിലാപയാത്രയില്‍ അയ്യായിരത്തോളം പേരാണ് പങ്കെടുത്തത്. ഇതിനിടെ കല്ലേറും വാഹനങ്ങള്‍ക്കു തീയിടലും നടന്നു. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *