റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.പി.എ.സി ലളിതക്ക് അന്തിമോപചാരമർപ്പിച്ച് നടൻ മോഹൻലാൽ

February 23, 2022 - 8:09 am

കൊച്ചി: അന്തരിച്ച നടി കെ.പി.എ.സി ലളിതക്ക് അന്തിമോപചാരമർപ്പിച്ച് നടൻ മോഹൻലാൽ. മൃതദേഹം പൊതുദർശനത്തിന് വെച്ച തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ അന്തിമോപചാരം അർപ്പിച്ചത്. കെ.പി.എ.സി ലളിതയുമായി ഒരുപാട് വർഷത്തെ പരിചയവും ബന്ധവുമാണുണ്ടായിരുന്നതെന്ന് മോഹൻലാൽ പറഞ്ഞു. കുറച്ച് സിനിമകളിലേ അമ്മയും മകനുമായി വേഷമിട്ടത്. എന്നാൽ ഒരുപാട് നല്ല സിനിമകളിൽ ഒരുമിച്ചഭിനയിക്കാൻ സാധിച്ചു. അഭിനയത്തിനപ്പുറത്തേക്ക് നല്ലൊരു വ്യക്തിബന്ധവുമുണ്ടായിരുന്നെന്ന് മോഹൻലാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്ഫടികം, മണിചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത്, വിയറ്റ്‌നാം കോളനി, മാടമ്പി, പട്ടണ പ്രവേശം, ഭരതം, സ്‌നേഹവീട്, തച്ചോളി വർഗീസ് ചേകവർ, രസതന്ത്രം, ലൈഫ് ഈസ്ബ്യൂട്ടിഫുൾ, ഇട്ടിമാണി തുടങ്ങി ഒട്ടേറെ സിനിമകളിൽ കെ.പി.എ.സി ലളിതയും മോഹൻലാലും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *