അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കോവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്ക്/ആശ്രിതര്‍ക്ക് കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസനകോര്‍പറേഷന്‍ നടപ്പിലാക്കുന്ന സ്മൈല്‍ എന്ന കുറഞ്ഞ പലിശ നിരക്കുളള പ്രത്യേക വായ്പക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപ വരെ മുതല്‍മുടക്ക് ആവശ്യമുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് വായ്പ നല്‍കുന്നത്.  മൊത്തം പദ്ധതി തുകയില്‍  മൂന്നു മുതല്‍ അഞ്ചു ശതമാനം  ഗുണഭോക്തൃ വിഹിതമായി അടക്കണം.

തിരിച്ചടവ് കാലയളവ് അഞ്ച് വര്‍ഷമാണ്. വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. താല്‍പ്പര്യമുള്ളവര്‍ നിശ്ചിതവിവരങ്ങള്‍ സഹിതം കോര്‍പ്പറേഷന്റെ അതത് ജില്ലാ ഓഫീസില്‍ ഈ മാസം 26  നു മുമ്പായി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *