റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത്‌ പീക്ക്‌ സമയത്ത്‌ ചാര്‍ജ്‌ വര്‍ദ്ധന പരിഗണനയില്‍: വൈദ്യുതി വകുപ്പ മന്ത്രി കൃഷ്‌ണന്‍കുട്ടി

February 20, 2022 - 8:23 am

തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ സമയം വൈദ്യുതി ചാര്‍ജ്‌ കുറച്ചേക്കും. രാത്രി പീക്ക്‌ സമയത്ത്‌ ചാര്‍ജ്‌ കൂട്ടുന്നത്‌ പരിഗണനയിലാണ്‌ പകല്‍ സമയം വൈദ്യുതി നിരക്ക്‌ കുറയ്ക്കുന്നത് വ്യവസായികള്‍ക്ക്‌ ഗുണകരമാകുമെന്ന്‌ വൈദ്യുതി മന്ത്രി കൃഷ്‌ണന്‍കുട്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം അടുത്തുതന്നെ സ്‌മാര്‍ട്ട്‌ മീറ്റര്‍ നിലവില്‍ വരും. അപ്പോള്‍ പകല്‍ സമയത്ത്‌ നിരക്ക്‌ കുറക്കാനും അതേസമയം രാത്രി നിരക്ക്‌ കൂട്ടാനും ആകും. പകല്‍ സമയത്ത് നിരക്ക്‌ കുറച്ചാലല്ലേ നാട്ടില്‍ വ്യവസായം വരുകയുളളുവെന്നും മന്ത്രി ചോദിച്ചു.

ആതിരപ്പളളിയെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ആ പദ്ധതി ഉണ്ടാക്കി മറ്റെല്ലാ പദ്ധതിയും കൂടി നിര്‍ത്തണം ,അതിന്‌ ഒരു ഉടക്ക്‌ താന്‍ പറയണം എന്നാണ്‌ നിങ്ങള്‍ ലക്ഷ്യമിടുന്നത്‌ .ആതിരപ്പളളിയെ വിട്‌ ,ബാക്കിയുളളത്‌ നമുക്ക്‌ തുടങ്ങാമെന്നും മന്ത്രി പറഞ്ഞു.കരിയാര്‍കുറ്റി പദ്ധതി വന്നാല്‍ മൂന്നുജില്ലകളിലെ കുടിവൈളളക്ഷാമം പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്‌ഇബിയുടെ പ്രവര്‍ത്തനത്തില്‍ ഇപ്പോള്‍ അപാകതയൊന്നും കണ്ടിട്ടില്ലെന്നും എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിശോധിക്കാവുന്നതാണ്‌ എന്നും മന്ത്രി പറഞ്ഞു. ചെയര്‍മാന്‌ മന്ത്രിയുടെ പിന്തുണയുണ്ടെന്നാണോ കണക്കാക്കേണ്ടത്‌ എന്ന ചോദ്യത്തിന്‌ ചെയര്‍മാനെ സര്‍ക്കാരാണ്‌ നിശ്ചയിക്കുന്നതെന്നും മന്ത്രിക്ക്‌ ഇതില്‍ എന്ത്‌ പിന്തുണയാണ്‌ ഉളളതെന്നും കൃഷ്‌ണന്‍കുട്ടി ചോദിച്ചു. കെ.എസ്‌ഇബിയിലെ പ്രശ്‌നങ്ങളില്‍ ചെയര്‍മാന്റെയും ജീവനക്കാരുടെയും ആക്ഷേപങ്ങള്‍ പരിശോധക്കാന്‍ ഊര്‍ജ സെക്രട്ടറിയോട്‌ നിര്‍ദ്ദേശിച്ചിട്ടുളളതായി മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *