റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

5-15 പ്രായക്കാര്‍ക്ക് കോവിഡ് വാക്സിന്‍ ഉടനെന്നു കേന്ദ്രം

February 13, 2022 - 10:46 am

ന്യൂഡല്‍ഹി: വിദഗ്ധരുടെ ശിപാര്‍ശ ലഭിച്ചാലുടന്‍ 5-15 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് എത്രയും വേഗം കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുമെന്നു കേന്ദ്ര ആരോഗ്യമ്രന്തി മന്‍സൂഖ് മാണ്ഡവ്യ. കേന്ദ്രബജറ്റ് സംബന്ധിച്ച് ബി.ജെ.പി. സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് മാധ്യമങ്ങേളാടു സംസാരിക്കുകയായിരുന്നു മന്ത്രി.കോവിഡ് വാക്സിനേഷന്‍ ഇന്ത്യക്കിപ്പോള്‍ ഒരു പ്രശ്നമല്ല. ആവശ്യത്തിനു വാക്സിന്‍ േശഖരമുണ്ട്. ശാസ്ത്രസമൂഹത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കും. വാക്സിനേഷന്‍ സംബന്ധിച്ച ശിപാര്‍ശകള്‍ക്കായി മുമ്പ് രാജ്യാന്തര ശാസ്ത്രസമൂഹത്തെയാണു നമ്മള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ രാജ്യത്തെ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളെയാണു പിന്തുടരുന്നത്- മന്ത്രി പറഞ്ഞു.രാജ്യത്ത് 15-18 പ്രായപരിധിയിലുള്ള 75% പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. മുതിര്‍ന്നവരുടെ കാര്യത്തില്‍ 96% പേര്‍ ആദ്യ ഡോസും 77% പേര്‍ രണ്ട് ഡോസും സ്വീകരിച്ചു. ഇന്ത്യയാണു ലോകത്തിനാദ്യം വാക്സിന്‍ വാഗ്ദാനം ചെയ്തതെന്നും അതിവേഗത്തില്‍ ഉത്പാദനം ആരംഭിച്ചതെന്നും മ്രന്തി മാണ്ഡവ്യ പറഞ്ഞു. അതിന്റെ ഫലമായി മൂന്നാംതരംഗമായപ്പോഴേക്ക് വാക്സിനേഷന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തു മുന്നിലെത്തി. രാജ്യത്ത് ഇതുവരെ 172 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *