റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുപിയില്‍ ഇനി രണ്ടാംഘട്ടം: സ്ഥാനാര്‍ഥികളില്‍ 12 പേര്‍ നിരക്ഷരര്‍

February 13, 2022 - 10:44 am

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 12 പേര്‍ നിരക്ഷരരാണെന്നും 114 പേര്‍ എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ളവരാണെന്നും റിപ്പോര്‍ട്ട്. 58 സ്ഥാനാര്‍ഥികള്‍ പത്താം ക്ലാസും 88 പേര്‍ പന്ത്രണ്ടാം ക്ലാസും പാസായി. ബിരുദമുള്ള 108 പേരും ബിരുദാനന്തര ബിരുദം നേടിയ 102 പേരും പി.എച്ച്ഡി നേടിയ ആറു പേരും രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്. 25-30 പ്രായപരിധിയിലുള്ള 56 പേരും 71-80 പ്രായപരിധിയിലുള്ള ആറു പേരും 81നുമേല്‍ പ്രായമുള്ള ഒരാളും ഇക്കുറി ജനവിധി തേടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ അടിസ്ഥാനപ്പെടുത്തി ഉത്തര്‍പ്രദേശ് ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ആണ് എന്നിവരാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 586 സ്ഥാനാര്‍ഥികളില്‍ 584 പേരുടെ സത്യവാങ്മൂലങ്ങളാണു വിശകലനം ചെയ്തത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ അംറോഹ, ബറേലി, ബിജ്നോര്‍, ബുദൗണ്‍, മൊറാദാബാദ്, രാംപുര്‍, സഹാരന്‍പുര്‍, സംഭാല്‍, ഷാജഹാന്‍പുര്‍ എന്നീ ഒമ്പത് ജില്ലകളിലെ 55 നിയമസഭാ സീറ്റുകളിലേക്ക് നാളെയാണു വോട്ടെടുപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *