ന്യൂഡല്‍ഹി: നാപ്‌ടോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനത്തിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നടപടി.അന്യായമായ കച്ചവട രീതികള്‍ക്കെതിരെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും 10 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2021 ജൂണ്‍ മുതല്‍ ഈ വര്‍ഷം ജനുവരി 25 വരെ നാപ്‌ടോളിനെതിരെ 399 പരാതികള്‍ രജിസ്റ്റര്‍ ചെയ്തതായി ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ ഡാറ്റ സൂചിപ്പിക്കുന്നു.നിലവില്‍ നാപ്‌ടോളിനെതിരെ സി.സിപിഎ സ്വമേധയയാണ് കേസെടുത്തത്. രണ്ട് സെറ്റ് സ്വര്‍ണ്ണാഭരണം, മാഗ്‌നറ്റിക് കീ സപ്പോര്‍ട്ട്, അക്വപ്രഷര്‍ യോഗ സ്ലിപ്പര്‍ എന്നീ അവകാശവാദങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത എപ്പിസോഡാണെന്ന് പ്രമോഷന്‍ നടത്തുന്ന ചാനലിലോ പ്ലാറ്റ്‌ഫോമിലോ വ്യക്തമായി പ്രദര്‍ശിപ്പിക്കുവാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.



