റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സില്‍വര്‍ ലൈന്‍: ഇ ശ്രീധരന്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഗുരുതരമായ സാങ്കേതിക വിഷയങ്ങളെന്ന് കേന്ദ്രമന്ത്രി

February 5, 2022 - 10:42 am

ന്യൂഡല്‍ഹി: ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങള്‍, ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ, അലെന്‍മെന്റ് എന്നിവ വ്യക്തമാക്കാതെ സില്‍വര്‍ ലൈനിനു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രതിനിധിസംഘം നിവേദനം നല്‍കിയതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ ട്വിറ്റര്‍ സന്ദേശം. പദ്ധതിയുമായി ബന്ധപ്പെട്ട ഗുരുതരമായ സാങ്കേതിക വിഷയങ്ങള്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന മെട്രോമാന്‍ ഇ. ശ്രീധരന്‍ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്കു തത്വത്തില്‍ നല്‍കിയ അനുമതി ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയല്ലെന്നു മന്ത്രി അശ്വിനി െവെഷ്ണവ് അറിയിച്ചെന്നു സംഘത്തിലുണ്ടായിരുന്ന കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. സില്‍വര്‍ െലെന്‍ ഉണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതം, ഡി.പി.ആറിലെ അപൂര്‍ണത തുടങ്ങി വിവിധ വിഷയങ്ങള്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചെന്നും റെയില്‍വേ മന്ത്രാലയം അനുകൂലമല്ലാത്ത സ്ഥിതിക്കു സില്‍വര്‍ െലെന്‍ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം തയാറാകണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തും. ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കേരളത്തിന് അനുവദിക്കണമെന്നും റെയില്‍വേ മന്ത്രിയോട് അഭ്യര്‍ഥിച്ചതായി സുരേന്ദ്രന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ ഡി.പി.ആറിലെ മന്ത്രിക്കു വിശദീകരിച്ചുനല്‍കിയെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകാന്‍ 12 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *