ഡല്‍ഹി : കോവിഡ് കേള്‍വി ശക്തിയെയും ബാധിക്കുമെന്ന പുതിയ കണ്ടെത്തലുമായി ആരോഗ്യ രംഗത്തെ വിദഗ്ധർ. കോവിഡ് ഇയര്‍ എന്നുവിളിക്കുന്ന ഈ രോഗത്തില്‍ കേള്‍വി ശക്തിയില്‍ കുറവ്, ചെവിയില്‍ മുഴക്കം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും അനുഭവപ്പെടുന്നത്. കൊറോണ വൈറസ് ശ്വാസകോശത്തെയും ശ്വസന വ്യവസ്ഥയെയും ബാധിക്കുന്നതുപോലെതന്നെ ചെവി മൂക്ക്,തൊണ്ട എന്നീ അവയവങ്ങളെയും ബാധിക്കുമെന്ന് ഡല്‍ഹി പോര്‍വൂ ട്രാന്‍സിഷന്‍ കെയറിലെ ശ്വസനേന്ദ്രിയ വിഭാഗത്തിലെ ഡോ.സന്തോഷ് ഝാ പറഞ്ഞു. ചെവിയുടെ ആന്തരീക കോശത്തിലുളള പ്രോട്ടീനുകളെ വൈറസുകള്‍ ബാധിക്കുന്നതാണ് കോവിഡ് ഇയറിന് കാരണമാകുന്നതെന്നും സന്തോഷ് ഝാ പറഞ്ഞു.
കേള്‍വിക്കുറവ്, ചെവിയില്‍ മുഴക്കം അനുഭവപ്പെടുക, ബാലന്‍സ് നഷ്ടപ്പെടുക, ചെവി വേദന എന്നിവയാണ് കോവിഡ് ഇയരിന്‍രെ പ്രധാന ലക്ഷണങ്ങള്‍. മിതമായ ലക്ഷണങ്ങളാണെങ്കില്‍ 7 മുതല്‍ 14 ദിവസം വരെയുളള കാലയളവില്‍ രോഗം ഭേതമാകും. രോഗ ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ചുമാത്രമേ കോവിഡ് ഇയര്‍ ഭേതമാകാനുളള സമയം തീരുമാനിക്കാനാവൂ.
കോവിഡ് ഇയര്‍ ബാധിച്ചവര്‍ ധാരാളം വെളളം കുടിക്കുക, നന്നായി ഭക്ഷണം കഴിക്കുക, വിശ്രമിക്കുക തുടങ്ങിയകാര്യങ്ങളില്‍ ശ്രദ്ധിക്കണം. ഓവര്‍ ദി കൗണ്ടര്‍ (ആന്റിപൈറിറ്റിക്‌സ്)കുടിച്ച് പനി ചികിത്സിക്കുക, ലക്ഷണങ്ങള്‍ വര്‍ദ്ധിച്ചാല്‍ വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്.



