ന്യൂഡല്‍ഹി: കോവിഡ് ചികിത്സാ ചിലവിനും നഷ്ടപരിഹാരത്തിനും ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. എന്നാല്‍ വ്യക്തിഗത നികുതിയില്‍ കാര്യമായ പ്രഖ്യാപനങ്ങളില്ല. കോവിഡ് രോഗികള്‍ക്ക് ചികിത്സയ്ക്കായി സ്വീകരിക്കുന്ന പണത്തിന് ഇനി നികുതി അടയ്ക്കേണതില്ല.എന്നാല്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷത്തിന് മുകളിലാണ് നഷ്ടപരിഹാര തുക ലഭിക്കുന്നതെങ്കില്‍ അവര്‍ നികുതിയടയ്ക്കണം



