റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെസ്റ്റിന്‍ഡീനെതിരായ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

January 28, 2022 - 11:07 am

മുംബൈ: വെസ്റ്റിന്‍ഡീനെതിരായ ഏകദിന, ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രാഹിത് ശര്‍മ നയിക്കുന്ന ടീമില്‍ പുതുമുഖ സ്പിന്നര്‍ രവി ബിഷ്ണോയി ഇടം നേടി. 18 അംഗ ടീമിനെയാണു പ്രഖ്യാപിച്ചത്. ഏകദിന ടീമില്‍ ഋതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍ എന്നീ യുവതാരങ്ങള്‍ ഇടം നേടി.

ഇടവേളയ്ക്കു ശേഷം കുല്‍ദീപ് യാദവും ടീമിലിടം നേടി. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ടീമിലുണ്ട്.ട്വന്റി20 ടീമിലും ബിഷ്ണോയിയും ആവേശ് ഖാനും ഇടംപിടിച്ചു. വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നീ യുവതാരങ്ങളും ടീമിലുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നീ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചു. ഇരുവരും രണ്ട് പരമ്പരയിലും കളിക്കില്ല. ഒന്നാം ഏകദിനത്തില്‍നിന്നു രാഹുലും വിട്ടുനില്‍ക്കും. കാല്‍മുട്ടിലെ പരുക്കുമൂലം രവീന്ദ്ര ജഡേജ വിട്ടുനില്‍ക്കുകയാണ്. പകരം അക്ഷര്‍ പട്ടേല്‍ കളിക്കും. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍. മത്സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. 16 നാണ് ട്വന്റി20 മത്സരങ്ങള്‍ തുടങ്ങുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

ഏകദിന ടീം: രോഹിത് ശര്‍മ (നായകന്‍), കെ.എല്‍. രാഹുല്‍, ഋതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദീപക് ചാഹാര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ചാഹാല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍

ട്വന്റി20 ടീം: രോഹിത് ശര്‍മ (നായകന്‍), കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹാര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, രവി ബിഷ്ണോയി, അക്ഷര്‍ പട്ടേല്‍, യൂസ്വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.

ശാരീരിക ക്ഷമത വീണ്ടെടുത്തതോടെയാണു രോഹിത് ശര്‍മയെ നായകനാക്കയത്. പരുക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ രോഹിത് കളിച്ചില്ല. കെ.എല്‍. രാഹുലാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ചത്. എന്നാല്‍ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് തോറ്റു. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ കോച്ച് രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ഒരുമിച്ചുള്ള ആദ്യ പരമ്പരയാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *