റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: കൂടുതല്‍ കേന്ദ്ര വിഹിതം ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

January 25, 2022 - 3:33 pm

മലപ്പുറം: ജില്ലയില്‍ വിവിധ പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാര്യക്ഷമമായി നടപ്പാക്കി കൂടുതല്‍ കേന്ദ്ര വിഹിതം ജില്ലയിലേക്ക്  ലഭ്യമാക്കാന്‍  തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും  ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ജില്ലാതല കോഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റിയുടെ 2021-22 വര്‍ഷത്തെ മൂന്നാം പാദ ദിശ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ കേന്ദ്ര / സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് എം.പി അബ്ദുസമദ് സമദാനി എം.പി നിര്‍ദ്ദേശിച്ചു. പി.എം.ജി.എസ്.വൈയില്‍ സാഗി പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ഭാഗമായി നിലവിലെ കോവിഡ് സാഹചര്യത്തില്‍ ടെലിമെഡിസിന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് പി.ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു. പഞ്ചായത്ത് റോഡുകളുടെ നവീകരണം ആരംഭിക്കുന്നതിന് മുമ്പായി ജല്‍ജീവന്‍ പദ്ധതികളിലുള്‍പ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍ദേശിച്ചു.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളായ, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, പി.എം.എ.വൈ, പി.എം.ജി.എസ്.വൈ, സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ കുടുംബ സഹായനിധി, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി. എന്‍.എച്ച്.എം.പദ്ധതികള്‍,  ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍.ആര്‍.എല്‍.എം) ഐ.സി.ഡിഎസ്, പ്രധാനമന്ത്രി പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, സമഗ്ര ശിക്ഷാ അഭിയാന്‍  പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം, പ്രധാനമന്ത്രി ജന്‍ധന്‍ യോജന തുടങ്ങിയവയുടെ പുരോഗതി ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേം കൃഷ്ണന്‍ അവതരിപ്പിച്ചു. എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, എം.പി.അബ്ദുസമദ് സമദാനി, പി.വി.അബ്ദുള്‍ വഹാബ്, എം.എല്‍.എമാരായ പി.ഉബൈദുള്ള, പി.നന്ദകുമാര്‍, മഞ്ഞളാം കുഴി അലി,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍, പ്രീതി മേനോന്‍,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ അധ്യക്ഷന്‍മാര്‍, ദിശ നോമിനേറ്റഡ് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *