റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

January 20, 2022 - 8:59 am

സിഡ്‌നി ; ദുരൂഹ സാഹചര്യത്തില്‍ കാണാതായ 9 വയസുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ വീപ്പയില്‍ നിന്ന്‌ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ്‌ സംഭവം. സിഡ്‌നിക്കടുത്തുളള ബ്ലൂമൗണ്ടില്‍ നിന്ന്‌ കാണാതായ 9 വയസുകാരിയാണ്‌ കൊലചെയ്യപ്പെട്ടത്‌. പെണ്‍കുട്ടിയെ കാണാതായതോടെ പോലീസ്‌ തെരച്ചില്‍ തുടരുന്നതിനിടെ കുട്ടിയുടെ മൃതദേഹം സമീപ പ്രദേശത്തെ നദിക്കു സമീപം പുല്‍ത്തകിടിയിലെ ഒരു വീപ്പക്കകത്ത്‌ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ സിഡിനിയിലെ ഒരു ഫ്‌ളാറ്റില്‍ നിന്നും 31 കാരനെ അറസ്റ്റ്‌ ചെയ്‌തതായി പോലീസ്‌ അറിയിച്ചു. നിയമപരമായ കാരണങ്ങളാല്‍ പെണ്‍കുട്ടി ആരെന്ന്‌ പോലീസ്‌ വെളിപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ 5 ദിവസങ്ങളായി പോലീസ്‌ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും സ്‌റ്റേറ്റ്‌ എമര്‍ജന്‍സി വോളന്റിയര്‍മാരും തെരച്ചില്‍ നടത്തി വരുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *