റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന ചെമ്പോല പുരാവസ്‌തുവല്ല.

January 18, 2022 - 9:12 am

കൊച്ചി: പുരാവസ്‌തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുളള ശബരിമല ചെമ്പോല പുരാവസ്‌തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ . മ്യൂസിയത്തിലുണ്ടടായിരുന്ന രണ്ട്‌ നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്‌തു മൂല്യമുളള വസ്‌തുക്കളെന്ന് ആര്‍ച്ചിയോളജിക്കല്‍ സര്‍വേ കണ്ടെത്തി. ചെമ്പോല സംബന്ധിച്ച പരിശോധന നടത്തിയത്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യാ ഡയറക്ടര്‍ നിയോഗിച്ച സമിതിയാണ്‌.

നൂറ്റാണ്ടുകളുടെ പഴക്കമുളള ചെമ്പോലയാണെന്നാണ്‌ മോന്‍സണ്‍ ഇതേക്കുറിച്ച പറഞ്ഞിരുന്നത്‌. ചെമ്പോലയടക്കം മോണ്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത്‌ വസ്‌തുക്കളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യാ അപ്പീല്‍കമ്മറ്റി പരിശോധിച്ചത്‌. ഈ പരിശോധനയില്‍ രണ്ട്‌ വെളളിനാണയങ്ങള്‍ക്കു മാത്രമാണ് പുരാവസ്‌തു മൂലമുളളത്‌.ഇത്‌ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ്‌ കൈപ്പറ്റിയ നാണയം എന്ന നിലയിലാണ്‌ മോണ്‍സണ്‍ അവതരിപ്പിച്ചിരുന്നത്‌. എന്നാല്‍ ഇവ ഏതുകാലഘട്ടത്തിലെ നാണയങ്ങളാണെന്ന്‌ തറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും ഇതിന്‌ പുരാവസ്‌തു മൂല്യമുണ്ടെ ന്നാണ്‌ കണ്ടെത്തല്‍

മോണ്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുളള കുന്തത്തിനും പുരാവസ്‌തുമൂല്യമുണ്ടെന്നാണ്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്‌ . മരപ്പണിക്കാരെയും ലോഹപ്പണിക്കാരെയും ഉപയോഗിച്ച വസ്‌തുക്കള്‍ നിര്‍മിച്ച പുരാവസ്‌തുവാണെന്ന്‌ പറഞ്ഞ്‌ മോന്‍സണ്‍ വ്യാപക തട്ടിപ്പുനടത്തിയിരുന്നു. കേരളത്തിലെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ അടക്കം ഇയാളുടെ തട്ടിപ്പില്‍ വീണത്‌ ഏറെ ചര്‍ച്ചകള്‍ക്ക വഴിവെച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *